കണ്ണൂർ: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. തലശേരി തിരുവങ്ങാട് മൂഴിക്കര തിരുവാതിര ഹൗസിലെ രവീന്ദ്രൻ-ബീന ദന്പതികളുടെ മകൻ അഖിലേഷാണ് (22) മരിച്ചത്.
കണ്ണൂർ എസ്എൻ കോളജ് മൂന്നാം വർഷ ബിഎസ്സി ബോട്ടണി വിദ്യാർഥിയാണ്. ബുധനാഴ്ച രാവിലെ 10.15 ഓടെ എടക്കാട് ആയിരുന്നു അപകടം. പരിക്കേറ്റ അഖിലേഷ് രവീന്ദ്രനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിക്കുകയായിരുന്നു. അപർണ ഏക സഹോദരിയാണ്.